സെന്റ് തോമസ് കോളേജ്, തൃശൂർ
തൃശ്ശൂരിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് സെന്റ് തോമസ് കോളേജ്, തൃശൂർ. മാർ അഡോൾഫ് മെഡ്ലിക്കോട്ട് 1889 ൽ സ്ഥാപിച്ച ലോവർ സെക്കൻഡറി സ്കൂൾ പിൽക്കാലത്തു് വികാസം പ്രാപിച്ചാണു് 1919-ൽ ഒരു കലാലയമായി മാറിയതു് . തൃശൂരിലെ സീറോ മലബാർ കാത്തലിക് അതിരൂപതയാണ് ഈ കലാലയത്തിന്റെ നടത്തിപ്പുകാർ. തൃശ്ശൂർ അതിരൂപതയുടെ ബിഷപ്പും വികാരിയുമായിരുന്ന റിട്ട. റവ. ഡോ. ജോൺ മേനാച്ചേരി, ഉന്നത വിദ്യാഭ്യാസം പ്രാപിക്കുന്നതിനു് ആഗ്രഹിക്കുന്ന സാധാരണജനങ്ങളെ സേവിക്കുന്നതിനായി 1919 ലാണു് സ്കൂൾ സെന്റ് തോമസ് കോളേജ് എന്ന പേരിൽ കലാലയമായി ഉയർത്തിയതു്. കലാലയത്തിന്റെ തുടക്കം മുതൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം എങ്കിലും, 2002-2003 അദ്ധ്യായന വർഷം മുതൽ പെൺകുട്ടികൾക്കു കൂടി പ്രവേശനം അനുവദിച്ച് ഇതൊരു മിക്സ്‌ഡ് കോളേജ് ആക്കി മാറ്റുകയയിരുന്നു ഫാദർ മോൺസിഗ്നോർ ജോൺ പാലോക്കാരൻ ആണ് ആദ്യ പ്രിൻസിപ്പാൾ. "സത്യം നിങ്ങളെ സ്വതന്ത്രനാക്കും" എന്നർഥം വരുന്ന വേറിറ്റാസ് വോസ് ലിബെറബിറ്റ് എന്നതാണ് കലാലയത്തിന്റെ ആദർശസൂക്തം.


